കോഴിക്കോട് : നൂറ് കടന്ന വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ടി കെ പരീക്കുട്ടി ഹാജിയ്ക്ക് മലബാര്‍ ചേംബറിന്റെ ആദരം . 100 വയസ് പൂര്‍ത്തിയായ പരീക്കുട്ടി ഹാജിയെ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആദരിച്ചു. ചേംബര്‍ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദില്‍ നിന്നും ആദരവ് ഏറ്റുവാങ്ങി. നിത്യാനന്ദ് കാമത്ത് , എം എ മെഹബൂബ്,എ – ശ്യാം സുന്ദര്‍, സി എ .സി . മോഹന്‍ , പി സക്കീര്‍ , കെ പി അബൂബക്കര്‍ , ലഫ്റ്റ് . കേണല്‍ റിട്ട.കെ കെ മനു, അരുണ്‍കുമാര്‍ , പി എം മുഹമ്മദ് കോയ , സി എ – ടി ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു കൊടുവള്ളി കളരാന്തിരിയില്‍ കരുണിച്ചാല്‍ അഹമ്മദ് കുട്ടി ഹാജിയുടെ മകനായി ജനനം. മരം, ലോറി , ബസ് വ്യവസായം മുതല്‍ രാഷ്ട്രീയം, മലബാര്‍ ചേംബര്‍ തുടങ്ങി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വരെ നീളുന്നു പരീക്കുട്ടി ഹാജിയുടെ ജീവിതം . ഏറ്റവും ഒടുവില്‍ സ്ഥാപിച്ച അസോസിയേറ്റ് ട്രാവല്‍സില്‍ കുറച്ച് വര്‍ഷം മുമ്പ് വരെ സജീവമായിരുന്നു. തുടര്‍ന്ന് കൊട്ടാരം റോഡ് -ലെ വീട്ടില്‍ വിശ്രമ ജീവിതം .