Friday, June 20, 2025

നീറ്റ് പരിക്ഷയില്‍ ഉന്നത വിജയം നേടിയ സ്വാതി ചോലയെ അനുമോദിച്ചു

Must Read

കോഴിക്കോട്: വരും തലമുറയ്ക്ക് പ്രചോദനമാണ് സ്വാതി ചോലയുടെ നേട്ടമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്വാതി ചോലയ്ക്കുളള ജനകീയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതു വിദ്യാഭ്യാസ മേഖലയില്‍ പഠിച്ച് നീറ്റ് പരിക്ഷയില്‍ മികച്ച വിജയം കൈവരിച്ച സ്വാതിയുടെ നേട്ടം എടുത്ത് പറയേണ്ടതാണ്. അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് സ്വാതിയുടെ വിജയത്തിന് പിന്നില്‍. പഠനത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക മേഖലകളിലെയും സജീവ സാന്നിധ്യമായ സ്വാതിക്ക് ഇനിയും ഉയരങ്ങള്‍ കൈവരിക്കാന്‍ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

രാജ്യത്തെ സര്‍ക്കാര്‍ – സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്ക് മെഡിസിന്‍ പഠനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന യോഗ്യതാ പരീക്ഷയാണ് നീറ്റ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 320-ാം റാങ്കാണ് സ്വാതി ചോല നേടിയത്.

ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍,
വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അണി നിരന്ന ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്. മഠത്തില്‍മുക്കില്‍ നടന്ന ചടങ്ങില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പവിത അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍ എം.പി മുഖ്യാതിഥിയായി. സ്വാതി ചോലയ്ക്കുള്ള ഉപഹാര സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img