Wednesday, June 18, 2025

‘നീന്തി വാ മക്കളേ’ പദ്ധതിക്കു ആവേശകരമായ തുടക്കം

Must Read

മുക്കം: മൂന്നര വയസ്സുകാരിയുടെ നീന്തലോടെ മുക്കം നഗരസഭയുടെ ‘നീന്തി വാ മക്കളേ’ പദ്ധതിക്ക് ആവേശകരമായ തുടക്കം. നീന്തല്‍ കുളത്തിലേക്കുള്ള ചെറിയ കുട്ടിയുടെ ചാട്ടം നോക്കിനിന്നവര്‍ക്കെല്ലാം തെല്ലൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ ആശങ്കയെല്ലാം അസ്ഥാനത്താക്കിയായിരുന്നു റെന ഫാത്തിമയെന്ന കൊച്ചുമിടുക്കിയുടെ മനോഹരമായ നീന്തല്‍ പ്രകടനം. നേരത്തെ പുഴ നീന്തിക്കടന്ന് വാര്‍ത്തകളില്‍ ഇടം നേടിയ റെന, മാദ്ധ്യമപ്രവര്‍ത്തകനായ റഫീഖ് തോട്ടുമുക്കത്തിന്റെ മകളാണ്.
 വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് നഗരസഭയുടെ ‘നീന്തി വാ മക്കളേ’ പദ്ധതി. ചെറുപ്പത്തിലെ നീന്തല്‍ പഠിച്ചെടുക്കുന്നതിന് പ്രചോദനം എന്ന നിലയിലാണ് മുക്കം നഗരസഭ റെന ഫാത്തിമയെ നീന്തി വാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍റാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.
  പദ്ധതിയുടെ ആദ്യഘട്ടമായി നീന്തല്‍ അറിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള പരിശീലനം ഓമശ്ശേരി സ്റ്റാര്‍ സ്വിമ്മിംഗ് പൂളില്‍ നടന്നു. 216 വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷ്യപത്രം നല്‍കി. സാക്ഷ്യപത്രം നേടിയവര്‍ക്ക് 5 മാര്‍ക്ക് പ്ലസ് ടു പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കായി ലഭിക്കും.
  പരിപാടിയുടെ രണ്ടാം ഘട്ടമായി നീന്തലറിയാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രാദേശികാടിസ്ഥാനത്തില്‍ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ക്ലബ്ബുകളുടെയും സംഘടനകളുടെയും സ്വിമ്മിംഗ് പൂളുകളുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തും. ഉദ്ഘാടന ചടങ്ങില്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. രാജഗോപാല്‍ മുഖ്യാതിഥിയായി.
 മുക്കം നഗരസഭ ചെയര്‍മാന്‍ പി. ടി. ബാബു അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എം. കെ. ഹരീഷ് പദ്ധതി അവതരണം നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എസ്. ഷാജഹാന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. നീലേശ്വരം ഹൈസ്‌കൂളിന് വേണ്ടി ടോമി ചെറിയാന്‍ ആദ്യ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img