കല്‍ബുറഗി:ഭാര്യ കറുപ് നിറമായത് കൊണ്ട് കൊല ചെയ്തു യുവാവ് . കര്‍ണാടക കല്‍ബുറഗിയിലെ ജെവാര്‍ഗി താലൂക്കിലെ കെല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം.ഷഹപൂര്‍ സ്വദേശിനിയായ ഫര്‍സാന ബീഗം (28) ആണ് കൊല്ലപ്പെട്ടത്. ഏഴുവര്‍ഷം മുന്‍പായിരുന്നു ഖാജ പട്ടേല്‍, ഫര്‍സാനയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാലും രണ്ടും വയസ്സുള്ള കുട്ടികളുമുണ്ട്.
കറുപ്പ് നിറത്തിന്റെ പേരില്‍ ഖാജ പട്ടേല്‍ എപ്പോഴും ഫര്‍സാനയെ പരിഹസിക്കുമായിരുന്നുവെന്ന് യുവതിയുടെ അടുത്ത ബന്ധു ഖുര്‍ഷിദ് പറയുന്നു. മുഖത്ത് എന്തൊക്കെ ചെയ്താലും സിനിമ നടിമാരുടെതു പോലെ ഭംഗി കിട്ടില്ലെന്ന് പറഞ്ഞു. ഈ കാര്യം ഫര്‍സാന മാതാപിതാക്കളെ അറിയിച്ചിരുന്നു. തന്റെ സ്റ്റാറ്റസിന് മാച്ചാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഖാജയുടെ കുടുംബം ഫര്‍സാനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഖുര്‍ഷിദ് പറയുന്നു.