Wednesday, June 18, 2025

നികുതിവര്‍ധനവിനെതിരെ യൂത്ത്‌ലീഗ്
കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Must Read

കോഴിക്കോട്: ബജറ്റ് നിര്‍ദേശത്തിന്റെ ഭാഗമായി നികുതിയിനത്തില്‍ വന്‍ വര്‍ധനവ് വരുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മുസ്്‌ലിംലീഗ് നേതാവ് കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരും ദരിദ്രരുമായ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ കൊളളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെ.എം ഷാജി പറഞ്ഞു. പെട്രോളിയം സെസ് പോലും പിന്‍വലിക്കില്ലെന്ന ധനകാര്യമന്ത്രിയുടെ ധാര്‍ഷ്ട്യം ജനം തിരിച്ചറിയും.

ഇതിനെതിരെ വലിയ പ്രക്ഷോഭം ഇനിയും വരാന്‍ പോവുകയാണ്. മോദിയെ പോലെ പിണറായി വിജയനും ജനങ്ങളെ കൊള്ളയടിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഏത് തരത്തിലുള്ള വിലക്കയറ്റമാണ് സംസ്ഥാനത്ത് ഉണ്ടാവാന്‍ പോകുന്നത് എന്ന് ഇപ്പോള്‍ പറയാനാവില്ല. ഏതായാലും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാവുകയാണ്.
കേട്ടുകേള്‍വിയില്ലാത്ത നികുതിഭാരം അടിച്ചേല്‍പിക്കുന്ന സര്‍ക്കാറിനെതിരെ സമരം സ്വാഭാവികമായും ഉയര്‍ന്നുവരും. അതിനെ പൊലീസിനെ കൊണ്ട് അടിച്ചമര്‍ത്തുന്ന നയം അംഗീകരിക്കാനാവില്ല. കെ.എം ഷാജി പറഞ്ഞു. പി. ഇസ്മായില്‍, ടി.പി.എം ജിഷാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എരഞ്ഞിപ്പാലത്ത് നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img