ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഹാജരാകേണ്ട തീയതി മാറ്റി നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജൂണ്‍ 13 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് രാഹുലിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. രാഹുലിന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാനുള്ള തീയതി മാറ്റി നല്‍കിയത്. നേരത്തേ ജൂണ്‍ രണ്ടിന് ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നത്.
തീയതി മാറ്റി നല്‍കാന്‍ അന്വേഷണ ഏജന്‍സിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ വിദേശത്താണ് രാഹുല്‍. ജൂണ്‍ 5നാണ് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുക.
സോണിയാ ഗാന്ധി നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗം ഭേദമായി ജൂണ്‍ 8ന് അവര്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണിയാ ഗാന്ധി നിലവില്‍ ഐസൊലേഷനിലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് ,സുര്‍ജെവാല പറഞ്ഞു. ഹാജരാകുന്നതിന് മുന്പ് വീണ്ടും കൊവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി