Thursday, June 19, 2025

നായയുടെ കടിയേറ്റ പശുവിന് പേ വിഷബാധ

Must Read

കാസര്‍കോട്:നായയുടെ കടിയേറ്റ പശുവിന് പേ ഇളകി. കമ്പിക്കാനം കുഞ്ഞിരാമന്‍ നായരുടെ പശുവിനാണ് പേ വിഷബാധയേറ്റത്. കോടോം–ബേളൂര്‍ പഞ്ചായത്തിലെ അട്ടേങ്ങാനം, കുഞ്ഞികൊച്ചി, പാറക്കല്ല് എന്നിവടങ്ങളില്‍ കഴിഞ്ഞ മാസം 29ന് സ്‌കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ നാല് പേര്‍ക്കും നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിരുന്നു. എന്നാല്‍ 15 ദിവസത്തിന് ശേഷം കടിയേറ്റ പശുവിനാണ് പേവിഷബാധയേറ്റത്.
വെറ്ററിനറി ഡോക്ടറെത്തി പശുവിനെ കൊല്ലുകയായിരുന്നു. അന്ന് പശുവിനെ കടിച്ച നായ നിരവധിയാളുകളെയും കടിച്ചിരുന്നു. ഇവര്‍ ആശുപത്രില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പശുവിന് പേ ഇളകിയതോടെ പലരും ഭയത്തിലാണ്. അഞ്ച് വയസ്സുള്ള കുട്ടിയെവരെ ഇതേ നായ കടിച്ചിരുന്നു. അന്ന് ആശുപത്രില്‍ ചികിത്സ നടത്തിയിരുന്നു. എന്നാല്‍ വീണ്ടും ചികിത്സ വേണോയെന്ന ആശങ്കയിലാണ് വീട്ടുകാരും നാട്ടുകാരും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img