കോഴിക്കോട്: നാദാപുരം ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലെ സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ശുചിത്വ മേന്മ കൂടിയ്യിരിപ്പ് സംഘടിപ്പിച്ചു. 2023 ജനുവരി 15 നകം സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി കൈവരിക്കുന്നതിന് വേണ്ടിയുള്ള ആക്ഷന്‍ പ്ലാന്‍ യോഗം അംഗീകരിച്ചു.
വാര്‍ഡ് തല അജൈവമാലിന്യ സംസ്ക്കരണം നൂറ് ശതമാനത്തില്‍ എത്തിക്കാനും മലിനജലം ഒഴുക്കിവിടുന്ന വീടുകള്‍ കണ്ടുപിടിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മലിന ജലം ഒഴുക്കി വിടാത്ത പ്രദേശമായി ഓരോ വാര്‍ഡും മാറ്റാനും യോഗത്തില്‍ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ് കര്‍മ്മ പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീദാ ഫിര്‍ദൗസ്, പഞ്ചായത്ത് അംഗം ബാലകൃഷ്ണന്, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സതീഷ് ബാബു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പ്രസാദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.