Friday, June 20, 2025

നാട്ടുമാങ്ങയണ്ടി പെറുക്കി പണമുണ്ടാക്കാം

Must Read

കാസര്‍കോട്:മാങ്ങയണ്ടി ശേഖരിക്കൂ, പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ പങ്കാളിയുമാവാം; പോക്കറ്റ് മണിയും നേടാം. പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് നൂതന ആശയം നടപ്പിലാക്കുന്നത്.

ഈമാസം അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ ശേഖരണം ആരംഭിക്കണം. സ്‌കൂളുകള്‍ ശേഖരിച്ച വിത്ത് ജൂണ്‍ അവസാനത്തോടെ ഗവേഷണ കേന്ദ്രം ഏറ്റെടുക്കും.

നാട്ടുമാവിനങ്ങളുടെ മാങ്ങയണ്ടി വിത്ത് ശേഖരണം, ജനിതക വിവര ശേഖരണം, വിത്തുകള്‍ മുളപ്പിച്ച് തൈകളാക്കി കര്‍ഷകര്‍ക്ക് നല്‍കി നാട്ടുമാങ്ങളുടെ പെരുമ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വിദ്യാലയങ്ങളിലുള്ള കുട്ടികള്‍ക്കാണ് പദ്ധതി. പങ്കെടുക്കുന്ന സ്‌കൂളുകള്‍ പിലിക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി സെക്രട്ടറിയെ അറിയിക്കണം. വിദ്യാര്‍ഥികള്‍ വീട്ടുപറമ്പിലെ നാട്ടുമാവിന്റെ പേരും സ്വന്തം വിലാസവും സ്‌കൂളില്‍ നല്‍കണം. ഒരു സ്‌കൂളില്‍ നിന്ന് 3,000 മാങ്ങായണ്ടിയാണ് ഗവേഷണ കേന്ദ്രം ശേഖരിക്കുക. വിദ്യാര്‍ഥികള്‍ക്കുള്ള പ്രോത്സാഹനമായി ഒരു വിത്തിന് അമ്പത് പൈസ നിരക്കില്‍ സ്‌കൂള്‍ പിടിഎ എക്കൗണ്ടില്‍ നല്‍കും. ഏറ്റവും കൂടുതല്‍ വിത്തുശേഖരിക്കുന്ന വിദ്യാര്‍ഥിക്ക് സര്‍ടിഫിക്കറ്റ് നല്‍കും. കൂടാതെ സ്‌കൂളില്‍ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ അധ്യാപകര്‍ എന്നിവര്‍ക്ക് ഗ്രാഫ്റ്റിങിലും ബഡിങിലും പരിശീലനവും നല്‍കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img