
കോതമംഗലം : നാടുകാണി സ്വദേശി സണ്ണി എന്നയാളുടെ കോഴിക്കൂട്ടില്‍ നിന്നും കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെയാണ് പിടികൂടിയത്.
രണ്ടു മാസം മുന്‍പും ഈ കൂട്ടില്‍ നിന്നും കോഴിയെ കാണാതെ പോയിരുന്നു. രാവിലെ പാമ്പിനെ കണ്ട വീട്ടുകാര്‍ തടിക്കുളം ഫോറെസ്റ്റ് ഓഫീസ്ല് വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ ബിജുമോന് നും പാമ്പുപിടുത്ത വിദഗ്ദ്ധന് സി കെ വര്‍ഗീസും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തില്‍ തുറന്നു വിട്ടു. പാമ്പിന് 25 കിലോ തൂക്കവും 10 അടി നീളവും ഉണ്ടായിരുന്നു.