Wednesday, June 18, 2025

നാടകോത്സവം മാറ്റിയതിനെതിരെ പ്രതിഷേധം വ്യാപകം

Must Read

കോഴിക്കോട്: വിവിധ ജില്ലകളില്‍ നടത്തുന്ന ഏകപാത്രനാടകോത്സവത്തില്‍ നിന്ന് കോഴിക്കോടിനെ മാത്രം ഒഴിവാക്കിയതില്‍ പ്രതിഷേധം വ്യാപകം. 23 മുതല്‍ 26 വരെ വെള്ളിമാട്കുന്നില്‍ നടത്താനിരുന്ന നാടകോത്സവമാണ് അവസാനനിമിഷം സംഗീതനാടക അക്കാദമി റദ്ദാക്കിയത്. സി.പി.എമ്മുകാരായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം കാരണമാണ് പരിപാടി മാറ്റിയതെന്നാണ് ആക്ഷേപം.

റെഡ് യങ്സ് മഞ്ചാടിക്കുരു എന്ന സംഘടനയാണ് നാടകം അവതരിപ്പിക്കേണ്ടിയിരുന്നത്. ഇതിനായി സ്വാഗതസംഘം രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയും ചെയ്തിരുന്നു. പ്രധാന സംഘാടകനായ ബൈജു മേരിക്കുന്നുമായി സംഗീതനാടക അക്കാദമി ഭാരവാഹികള്‍ നേരത്തെ ആശയവിനിമയം നടത്തുകയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തതിനുശേഷമാണ് പിന്മാറ്റം.

സംഘാടകരെ സംബന്ധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് പിന്മാറ്റമെന്ന് പറയുന്നു. സാംസ്‌കാരികമന്ത്രിക്ക് പരാതി കിട്ടിയതിനെതുടര്‍ന്നാണ് കോഴിക്കോടിനെ ഒഴിവാക്കിയത്. അതിനിടെ മന്ത്രി രാജിവെക്കുകയും ചെയ്തു. എന്നാല്‍, സംഗീതനാടക അക്കാദമി തീരുമാനം മാറ്റിയിട്ടില്ല.

റെഡ് യങ്സ് മഞ്ചാടിക്കുരു എന്ന സംഘടന നാടകസംഘടനയല്ല എന്ന നിലപാടിലാണ് അക്കാദമി. 17 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് ബൈജു പറയുന്നു. വിചിത്രമായ വാദമാണ് അക്കാദമിയുടെതെന്ന് ബൈജു പറഞ്ഞു. ബൈജു സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണം പലരും ഏറ്റെടുത്തിരിക്കുകയാണ്. തങ്ങളുടേത് നാടകസംഘമല്ല എന്ന് കണ്ടെത്തിയ കണ്ണട ഫാസിസ്റ്റ് കണ്ണടയാണെന്ന് ബൈജു കുറ്റപ്പെടുത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img