Wednesday, June 18, 2025

നവീകരിച്ച സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Must Read

കോഴിക്കോട് :കാരശ്ശേരി പഞ്ചായത്തില്‍ നവീകരിച്ച കുറ്റിപ്പറമ്പ് സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്റര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. വയോധികര്‍ക്കായി വാര്‍ഡ് പതിനെട്ടിലെ കുറ്റിപ്പറമ്പില്‍ നിര്‍മ്മിച്ച സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായതോടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവില്‍ കെട്ടിടം പഞ്ചായത്ത് നവീകരിക്കുകയായിരുന്നു.

വയോധികര്‍ക്ക് ഒന്നിച്ചിരിക്കാനും വായിക്കാനും ടെലിവിഷന്‍, വിനോദ പരിപാടികള്‍ ആസ്വദിക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഇരിപ്പിടങ്ങള്‍, വ്യായാമ ഉപകരണങ്ങള്‍ എന്നിവ വൈകാതെ സജ്ജമാക്കും. ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. മാസത്തിലൊരിക്കല്‍ വയോജനങ്ങള്‍ക്ക് ആസ്വാദകരമാവുന്ന രീതിയില്‍ കള്‍ച്ചറല്‍ പരിപാടികള്‍ നടത്തും.

റിക്രിയേഷന്‍ സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എ സൗദ ടീച്ചര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ സത്യന്‍ മുണ്ടയില്‍, ശാന്താ ദേവി മൂത്തേടത്ത്, ജിജിത സുരേഷ്, അഷ്റഫ് തച്ചാറമ്പത്ത്, സുനിത രാജന്‍, ശ്രുതി കമ്പളത്ത്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ കുഞ്ഞാലി മമ്പാട്ട് സ്വാഗതവും സെക്രട്ടറി കെ. സീനത്ത് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img