Friday, June 20, 2025

നടി ആക്രമിക്കപ്പെട്ട കേസ് ഗൂഢാലോചനകള്‍ക്കെതിരേ പ്രതിഷേധ സംഗമം

Must Read

കോഴിക്കോട്: നടിയെ അക്രമിച്ച കേസില്‍ വിചാരണക്കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് അതീവ രഹസ്യ സ്വഭാവമുള്ള ഒരു മെമ്മറി കാര്‍ഡ് അനധികൃതമായി ചോര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു.കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ മുന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണം കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് .കോടതിയുടെ പരിഗണനയിലുള്ള തെളിവുകള്‍ വ്യാജമാണ് എന്ന് ആരോപിച്ചുകൊണ്ട് നടത്തിയ നുണപ്രചരണങ്ങള്‍ കോടതിയലക്ഷ്യവും എട്ടാം പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്. മാത്രമല്ല സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ കേസിലെ ഒന്നാംപ്രതി ലൈംഗിക പീഡനം നടത്തി ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടിയതായി ഡിജിപി ആയിരുന്ന കാലത്ത് തനിക്ക് അറിയാമായിരുന്നു എന്ന പ്രസ്താവന സര്‍വീസില്‍ ഇരിക്കെ ഒരു ഐപിഎസ് ഉദ്യോഗസ്ഥ ക്രിമിനല്‍ പ്രതിയെ സംരക്ഷിച്ചു എന്ന വെളിപ്പെടുത്തലാണ്.
സര്‍വ്വീസിലിരിക്കെ പ്രതികളെ സംരക്ഷിച്ചതിന് ശ്രീലേഖക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും നുണപ്രചരണം നടത്തുന്ന യൂട്യൂബ് വീഡിയോ റിമൂവ് ചെയ്യണമെന്നും ‘അതിജീവിതയ്‌ക്കൊപ്പം’ കൂട്ടായ്മ ആവശ്യപ്പെട്ടു.

കോടതി നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തി രണ്ട് പബ്ലിക് പ്രോസിക്യൂട്ടറുമാര്‍ രാജി വെച്ചിട്ടുണ്ട് .മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വിചാരണക്കോടതി ജഡ്ജിക്ക് ഒഴിഞ്ഞുമാറാനാവില്ല. ഈ ജഡ്ജിയുടെ കീഴില്‍ കോടതി നടപടികള്‍ നീതിപൂര്‍വ്വം ആകാനുള്ള സാധ്യതയില്‍ ആശങ്കയു ണ്ട്. അതിനാല്‍ വിചാരക്കോടതി ജഡ്ജിയെ മാറ്റണമെന്നും കേസ് അട്ടിമറിക്കാനും എട്ടാം പ്രതി ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ശ്രീലേഖയുടെ നുണ പ്രചരണം തള്ളിക്കളയണമെന്നും അവര്‍ക്കെതിരെ കേസെടുത്ത് നിയമനടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ‘അതിജീവിതക്കൊപ്പം’ കൂട്ടായ്മ ജൂലൈ 15 ന് വൈകുന്നേരം 3:00 മണിക്ക് എറണാകുളത്ത് പ്രതിഷേധ സംഗമം നടക്കുന്നു .എറണാകുളം വഞ്ചി സ്‌ക്വയര്‍ പരിസരത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുന്നത്.

കെ അജിത
കുസുമം ജോസഫ്
9495 567276
എം സുല്‍ഫത്ത്
892 110 1128

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img