തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അതിജീവിതക്ക് ഒപ്പമാണെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. വിചാരണ നടക്കുന്നതിനിടെയാണ് അതിജീവിതയുടെ ഹരജി വന്നിട്ടുള്ളത്. അതില്‍ കോടതി തീരുമാനം എടുക്കട്ടെ. അന്നും ഇന്നും എന്നും വനിതാ കമ്മീഷന്‍ അതിജീവിതക്ക് ഒപ്പമെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു. സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തത് കൊണ്ടാണ് പ്രമുഖ നടനെതിരെ കേസും അന്വേഷണവും ഉണ്ടായത്. ഇക്കാര്യത്തില്‍ ഇനിയും സര്‍ക്കാര്‍ ശക്തമായ നിലപാട് തന്നെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.