കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ നടപ്പാതകളിലുള്ള അനധിക്യത പാര്‍ക്കിംഗ് അടിയന്തിരമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഉത്സവങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് ആവശ്യാനുസരണം പാര്‍ക്കിംഗ് സൗകര്യം നഗരത്തില്‍ ഏര്‍പ്പെടുത്താന്‍ നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
നടപ്പാതകളിലെ ഇരുചക്രവാഹന പാര്‍ക്കിങ്ങ് സംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സെപ്റ്റംബര്‍ 30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. അതിന് മുമ്പ് സിറ്റി പോലീസ് കമ്മീഷണറും നഗരസഭാ സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.