Friday, June 20, 2025

നടപടികള്‍ ലൈവ് സ്ട്രീം ചെയ്ത് സുപ്രിം കോടതി

Must Read

ന്യുഡല്‍ഹി: ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ തത്സമയം ജനങ്ങള്‍ക്ക് ദൃശ്യമാക്കി ചരിത്രം കുറിച്ച് സുപ്രിം കോടതി. കോടതിയുടെ മൂന്ന് ഭരണഘടനാ ബെഞ്ചകളിലുള്ള ഹരജികളാണ് ലൈവ് സ്ട്രീമിങ് ചെയ്തത്. ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടാമത്തെ ബെഞ്ചില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസുകളാണ് പരിഗണിച്ചത്. ശിവസേനയുമായി ബന്ധപ്പെട്ട കേസുകള്‍ ഓഗസ്റ്റിലാണ് ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റിയത്. കൂറുമാറ്റം, ലയനം, അയോഗ്യത തുടങ്ങിയ എട്ട് വിഷയങ്ങളാണ് കേസില്‍ വിശാല ബെഞ്ച് പരിഗണിക്കുന്നത്.

യു ട്യൂബ് ഉപയോഗിക്കുന്നതിന് പകരം ലൈവ് സ്ട്രീം സംവിധാനം വൈകാതെ സുപ്രീം കോടതിക്ക് ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റീസ് യു.യു ലളിത് ഇന്നലെ വ്യക്തമാക്കി. നിലവില്‍ യുട്യൂബ് വഴിയാണ് സംപ്രേക്ഷണം. ജനങ്ങള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപുകള്‍, കംപ്യൂട്ടര്‍ എന്നിവ വഴി ഇവ കാണാന്‍ കഴിയും. 2018 സെപ്തംബര്‍ 27നാണ് ഭരണഘടനാ ബെഞ്ചിലെ സുപ്രധാന നടപടികള്‍ ലൈവായി ടെലികാസ്റ്റോ വെബ്കാസ്റ്റോ ചെയ്യാന്‍ അന്നത്തെ ചീഫ് ജസ്റ്റീസായ ദീകപ് മിശ്ര ഉത്തരവിട്ടത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img