കോഴിക്കോട്:ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിറംപകര്ന്ന്നക്ഷത്രവിളക്കുകളുടെയും പുല്‍ക്കൂടുകളുടെയും വിപണിസജീവം.
പലവര്ണങ്ങള്ക്ക്പുറമെവെള്ളിത്തിരയിലെ സൂപ്പര്സ്റ്റാറുകളുംവേള്ഡ്കപ്പ്സ്റ്റാറുകളുമാണ് ഇക്കുറി വിപണിയില്താരങ്ങളായത്. മെസി, നെയ്മര്‍, ക്രിസ്റ്റ്യാനോ, അവതാര്‍, മിന്നല്‍ മുരളി, കടുവ, തുടങ്ങി വിവിധ പേരുകളിലെ നക്ഷത്രങ്ങള്‍ തേടി ആളുകള്‍ നിരത്തുകളില്‍ അണിനിരന്നുകഴിഞ്ഞു.ഇവയ്ക്ക് 140മുതല്‍ 780രൂപവരെയാണ്വിലവരുന്നത്. അലങ്കാരങ്ങളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും കേക്കുകളുമായി കച്ചവടക്കാര്‍ നിറഞ്ഞതോടെ ക്രിസ്മസ് വിപണിയും ഉഷാറായി.മിഠായിത്തെരുവ്,നടക്കാവ്എന്നിടങ്ങളില്വിപണിആരംഭിച്ചത്മുതല് നല്ല തിരക്കാണ്അനുഭവപ്പെടുന്നത്.
എല്‍.ഇ.ഡി, പേപ്പര്നക്ഷത്രങ്ങള്എന്നിവക്കാണ് ആവശ്യക്കാര്‍ ഏറെ. വിവിധ വലുപ്പത്തിലുള്ള പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് 10 രൂപമുതല്‍ 350രൂപവരെയാണ്വില. ഇക്കുറിവെല്വറ്റ്നക്ഷത്രങ്ങളുംവിപണിയിലുണ്ട്. മണികള്‍,മാലകള്‍,ബോളുകള്‍,നക്ഷത്രങ്ങള്‍ എന്നിവയുടെമാലയ്ക്കുംവിപണിയില്ആവശ്യക്കാര്ഏറെയാണ്.
കുട്ടികളെ ആകര്‍ഷിക്കുന്ന ഉത്പന്നങ്ങളാണ് ക്രിസ്മസ് വിപണിയിലെ മറ്റൊരു സവിശേഷത.
സാന്റാക്ലോസിന്റെ തൊപ്പി 10രൂപ മുതലും മുഖംമൂടികള്‍ക്ക്15മുതല്‍ 240രൂപ മുതലും ലഭ്യമാണ്. കരോളിനൊരുങ്ങാനുള്ള വേഷത്തിന് 350 മുതല്‍ 1500 രൂപ വരെയാണ് വില.വിവിധ എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് – 100 മുതല്‍ 500 വരെ വിലയില്‍ കിട്ടും. ഒരടി മുതല്‍ എട്ടടി വരെ ഉയരത്തില്‍ ക്രിസ്മസ് മരവും അലങ്കാരങ്ങളും കച്ചവടത്തിനുണ്ട്. വലുപ്പമനുസരിച്ച് 400 മുതല്‍ 4000 വരെയാണ് വില വരുന്നത്. രണ്ടാള്പ്പൊക്കംവരുന്ന എല്‍.ഇ.ഡി ലൈറ്റോടു കൂടിയ ക്രിസ്മസ്ട്രീകള്ക്ക് 9400രൂപയാണ്. മുള കൊണ്ടുള്ള പുല്‍ക്കൂട് 300 രൂപ മുതല്‍ വിപണിയിലുണ്ട്. പുല്‍ക്കൂട്ടില്‍ വെക്കുന്ന രൂപങ്ങളും അലങ്കാരത്തിനായി മുപ്പതോളം ഐറ്റങ്ങളുമുണ്ട്. പുല്ക്കൂട്സെറ്റിന്290മുതല്‍ 2100 വരെയാണ്.