Saturday, June 21, 2025

ധീരജ് വധം: സുധാകരനെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണം: കെ.പി അനില്‍കുമാര്‍

Must Read

കോഴിക്കോട്: ധീരജ് രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതാണെന്ന പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം. സുധാകരനെ തെരുവില്‍ ഇറങ്ങാന്‍ അനുവദിക്കുകയില്ലെന്ന് കോണ്‍ഗ്രസില്‍ നിന്ന് അടുത്തകാലത്ത് സി.പി.എമ്മില്‍ എത്തിയ കെ.പി അനില്‍കുമാര്‍ പറഞ്ഞു. കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന് കോണ്‍ഗ്രസുകാരനായി ഇവിടെ നടക്കാം. അതിന് പകരം പേപ്പട്ടിയെപോലെ തെരുവിലിറങ്ങി ആളുകളെ ഉപദ്രവിച്ചാല്‍ പേപ്പട്ടിയെ പോലെ തന്നെ തല്ലിക്കൊല്ലും. ധീരജിന്റെ കൊപപാതകിക്ക് കത്തി കൊടുത്ത് പറഞ്ഞയച്ചത് കെ. സുധാകരനാണ്. അതിനാല്‍ സുധാകരനെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണം. ധീരജിന്റെ കൊലപാതകം നടന്നപ്പോള്‍ സംഭവത്തെ അപലപിക്കാന്‍പോലും സുധാകരന് തയാറായിട്ടില്ല. ഖേദപ്രകടനവും ഉണ്ടായില്ല. മറിച്ച് സംഭവത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. സംഘപരിവാറിന്റെ പാളയത്തിലേക്ക് പോകാനുള്ള സുധാകരന്റെ നീക്കം വ്യക്തമാണ്. കോണ്‍ഗ്രസിനെ മാഫിയ പാര്‍ട്ടിയായി മാറ്റുകയാണ് ചെയ്യുന്നത്. കെ.എസ് ബ്രിഗേഡയര്‍ എന്ന സംവിധാനം നേരത്തെ മുതല്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. അത് ഇപ്പോള്‍ കൂടുതല്‍ ശക്തമായി. ഇവിടെ കലാപമുണ്ടാക്കുന്നത് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരല്ല. കെ. സുധാകരന്‍ ബ്രിഗേഡിയറിന്റെ കീഴിലുള്ള ഗുണ്ടകളാണ്. സുധാകരന്റെ ഗുണ്ടകളുടെ കൊലക്കത്തി  ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തേടിയെത്തില്ലെന്ന് പറയാനാവില്ല. അനില്‍കുമാര്‍ കൂട്ടിചേര്‍ത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img