കോഴിക്കോട്: ധവള മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിക്കാന്‍ മില്‍മ. ഡിജിറ്റല്‍ പ്ലാറ്റ്് ഫോമില്‍ ആശയ വിനിമയം നടത്താന്‍ ക്ഷീര കര്‍ഷകര്‍ക്ക് പരിജ്ഞാനം ഉറപ്പാക്കാന്‍ സമഗ്രമായ പദ്ധതി ഒരുക്കുകയാണ് മലബാര്‍ മില്‍മ. രാജ്യത്തെ ക്ഷീരോത്പാദന മേഖലയില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു ചുവടുവയ്പ്പ്. ഡിജിറ്റലൈസേഷന്‍ അതിവേഗം വളരുന്ന പാന്‍ഡിമിക് കാലത്തിനോടൊപ്പം സഞ്ചരിക്കുന്നതിനായി എല്ലാ അംഗ സംഘങ്ങള്‍ക്കും മലബാര്‍ യൂണിയന്‍ സൗജന്യമായി ആന്‍്ഡ്രോയിഡ് ഫോണുകള്‍ നല്‍കി. 32-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഫോണുകള്‍ വിതരണം ചെയ്തത്.
മാറുന്ന കാലത്ത് ഒരു കുടക്കീഴില്‍ എല്ലാവരെയും വിളിച്ചിരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നത് അസാധ്യമായി വരികയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ക്ഷീരോത്പാദക സംഘാംഗങ്ങള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉറപ്പാക്കി മറ്റൊരാളുടെ സഹായമില്ലാതെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ സംവദിക്കുക എന്നത് സാധ്യമാക്കണമെന്ന് തങ്ങള്‍ തീരുമാനിച്ചതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ പി. മുരളി എന്നിവര്‍ അറിയിച്ചു. ആന്‍ഡ്രോയിഡ് ഫോണ്‍ നല്‍കല്‍ ആദ്യ പടിയാണ്. ഇതിനു പിന്നാലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ നൂതന സാധ്യതകള്‍ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നുള്ള കാര്യത്തില്‍ അംഗ സംഘങ്ങള്‍ക്ക് പരിശീലനവും നല്‍കും മലബാര്‍മില്‍മ.
ഷാജിമോന്‍ മില്‍മയില്‍ നിന്ന് വിരമിക്കുന്നു.
കോഴിക്കോട്: മലബാര്‍ മില്‍മ കോഴിക്കോട് ഡെയറി സീനിയര്‍ മാനേജര്‍ ഷാജിമോന്‍ കെ.കെ 31 വര്‍ഷത്തെസേവനത്തിന് ശേഷം ഇന്ന് (31.1.2022)സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു.’ മലബാര്‍ മില്‍മയില്‍ ടെക്നിക്കല്‍സൂപ്രണ്ടായി ജോലിയില്‍ പ്രവേശിച്ച ഷാജിമോന്‍ ടെക്നിക്കല്‍ ഓഫീസര്‍ , അസി.മാനേജര്‍ , മാനേജര്‍ , സീനിയര്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
