കോഴിക്കോട്: മുപ്പതാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ സംസ്ഥാനതല മത്സരങ്ങള്‍ എട്ട്, ഒന്‍പത് തീയതികളില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കും. ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനം ഡിസംബര്‍ എട്ടിന് രാവിലെ 10 മണിക്ക് കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊ.എം.കെ ജയരാജ് നിര്‍വ്വഹിക്കും. പ്രൊഫ:കെ പി സുധീര്‍ അധ്യക്ഷത വഹിക്കും.
ജില്ലാതല മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 108 പ്രൊജക്ടുകളാണ് സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുന്നത്. സംസ്ഥാനതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന 16 പ്രൊജക്ടുകള്‍ 2023 ജനുവരി 27 മുതല്‍ 31 വരെ അഹമ്മദാബാദില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെടും.
ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് മൂന്ന് മണിക്ക് സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രൊജക്ടുകള്‍ക്കുളള സമ്മാനദാനവും അദ്ദേഹം വിതരണം ചെയ്യും.