കോഴിക്കോട്: ദേശീയ പാത 66 ന്റെ വികസനത്തിന് പൊളിച്ചുനീക്കിയ കെട്ടിടങ്ങളിലെ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ച ഫണ്ട് ഉടനെ വിതരണം ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു കേവലം 75000 രൂപ നല്‍കുന്നതിന് കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പിക്കരുത്. ലാന്റ് അക്വിസിഷന്‍ വ ഫീല്‍ഡ് സര്‍വ്വെ വിഭാഗം തയ്യാക്കിയ ലിസ്റ്റ് മാനദണ്ഡമായി സ്വീകരിച്ച് നഷ്ടപരിഹാരം നല്‍കണം.448/17 ജി.ഒ.അനുസരിച്ച് നല്‍കേണ്ട രണ്ട് ലക്ഷം രൂപയുടെ പാക്കേജിന്റെ കാര്യത്തില്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് നിശബ്ദത പാലിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മൂരാട് പാലം ഭാഗത്ത് രണ്ട് വര്‍ഷമായി ഒഴിപ്പിക്കപ്പെട്ടവരോട് ദയാരഹിതമായാണ് അധികൃതര്‍ പെരുമാറുന്നത്. പ്രക്ഷോഭ ഘട്ടങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ വ്യാപാരികളെ അധികൃതര്‍ വഞ്ചിക്കുകയാണെന്നും സമിതി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് വി.കെ.സി.മമ്മദ് കോയ സംസ്ഥാന ജോ. സിക്രട്ടറി സി.കെ.വിജയന്‍, ജില്ലാ സെക്രട്ടറി ടി, മരയ്ക്കാര്‍, ഇക്ബാല്‍, ഡി.യം ശശീന്ദ്രന്‍ ,കെ.എം.റഫീഖ് എന്നിവര്‍ സംസാരിച്ചു.