കൊച്ചി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മലയാളികളുടെ പ്രിയങ്കരനുമായ വി.എസിന്റെ 99-ാം പിറന്നാള്‍ ഇന്നാണെന്ന് അറിയാത്ത ഒരേയൊരു മലയാളദിനപ്പത്രം ദേശാഭിമാനിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ട്വിറ്ററില്‍ കുറിച്ചു.ഒട്ടുമിക്ക പത്രങ്ങളും മുന്‍പേജുകളിലും മറ്റും വലിയ പ്രാധാന്യത്തോടെ വി.എസിന്റെ പിറന്നാള്‍ ആഘോഷമാക്കിയപ്പോഴാണ് സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ ഒന്നുമില്ല എന്നതിനെ പരിഹസിച്ച് ജയ്റാം രമേഷ് ട്വീറ്റ് ചെയ്തത്.
കേരളരാഷ്ട്രീയത്തിലെ അതികായനായ വി.എസ് അച്യുതാനന്ദന് നൂറാം വയസ്സിലേയ്ക്ക് കടന്നിരിക്കുന്നു.ജീവിതത്തില്‍ വി.എസ് സുപ്രധാന നാഴികക്കല്ല് പിന്നിടുമ്പോള്‍ ദേശാഭിമാനി ഇക്കാര്യം തമസ്കരിച്ചത് ഏറെ വിചിത്രമായി തോന്നുന്നുവെന്നും ദേശാഭിമാനിയുടെ മുന്‍പേജുകളിലൊന്നും വി.എസിന്റെ പിറന്നാള്‍ വാര്‍ത്തകളോ ചിത്രങ്ങളോ ഇല്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.