Thursday, June 19, 2025

ദേവസ്വം ബോര്‍ഡ് തൊഴില്‍ത്തട്ടിപ്പിലെ മുഖ്യപ്രതി പിടിയില്‍

Must Read

മാവേലിക്കര:ദേവസ്വം ബോര്‍ഡിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി മാവേലിക്കര സ്വദേശി ദീപു ത്യാഗരാജന്‍ (39) കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. ഒമാനിലേക്കു കടന്ന പ്രതി തിരികെയെത്തിയപ്പോള്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ച് മാവേലിക്കര പൊലീസില്‍ അറിയിക്കുകയായിരുന്നു.എസ്എച്ച്ഒ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകിട്ടോടെ നെടുമ്പാശേരിയിലെത്തി ദീപുവിനെ കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളിലായി 39 പേരില്‍ നിന്നായി രണ്ടരക്കോടി രൂപയാണ് ദീപു ത്യാഗരാജന്‍ തട്ടിയെടുത്തത്.

ദീപുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചതിനാല്‍ ജോലിസ്ഥലത്തു നിന്നു പിടികൂടി നാടുകടത്തുമെന്നു ബോധ്യമായതോടെ നാട്ടിലേക്കു മടങ്ങുകയായിരുന്നു. നേരത്തേ അറസ്റ്റിലായ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂര്‍ കല്ലിട്ടകടവില്‍ വി.വിനീഷ് രാജിന്റെ (32) സുഹൃത്തായ ദീപുവാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നും വ്യാജരേഖകള്‍ തയാറാക്കിയതില്‍ ദീപുവിനു പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ. ആര്‍.ജോസ് പറഞ്ഞു. സെക്രട്ടേറിയറ്റ്, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ദീപു, കിരണ്‍ തുടങ്ങിയ വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img