Wednesday, June 18, 2025

ദുബൈ ദേശീയ ദിനാഘോഷം: കെഎംസിസി പരിപാടികള്‍ക്ക് വൈവിധ്യമാര്‍ന്ന തുടക്കം

Must Read

ദുബൈ: യുഎഇ അമ്പതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി സംഘടിപ്പിക്കുന്ന അമ്പതിന പരിപാടികളുടെ ഭാഗമായി ലീഗല്‍ സെല്‍  സംഘടിപ്പിച്ച നിയമ സെമിനാര്‍ യു എ ഇ യിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളുടെയും അഭിഭാഷകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

സെമിനാര്‍ ദുബൈ മുനിസിപ്പാലിറ്റി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ് തലവന്‍ യൂസഫ് അല്‍ ഹമാദി ഉദ്ഘാടനം ചെയ്തു. യു എ ഇ യിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഇബ്രാഹിം മുഹമ്മദ് അലി അല്‍ ഹദ്ദാദ് അനുഗ്രഹ ഭാഷണം നടത്തി. ദുബൈ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി സീനിയര്‍ എക്‌സിക്യൂട്ടീവ് അഹമ്മദ് അല്‍ സാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോണ്‍സുല്‍ ഈശ്വര്‍ദാസ്, റിയാസ് ചേലേരി (സാബീല്‍), മുഹമ്മദ് ആസെം (ദുബൈ കസ്റ്റംസ്), ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട്  ഹുസൈനാര്‍ ഹാജി എടച്ചാക്കൈ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെഎംസിസി ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വക്കറ്റ് ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു.

ദുബൈ പൊലീസിലെ മുഹമ്മദ് മുഹ് സിന്‍ മുഹ്‌സീന്‍,  ഫ്രണ്ട്‌സ് ഓഫ് പാര്‍ക്കിന്‍സണ്‍സ് യുഎഇ സ്ഥാപകന്‍ ഹുസൈഫ ഇബ്രാഹിം, ഇന്ത്യന്‍ കോണ്‌സുലേറ്റ്  പ്രവാസി ഭാരതീയ സഹായകേന്ദ്രം ഡയറക്ടര്‍ അനീഷ് ചൗധരി, അഡ്വ: മുസ്തഫ സഫീര്‍, അഡ്വ: ഷാജി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

യു എ ഇ യിലെ റിട്ട:ഉദ്യോഗസ്ഥന്‍ യുസുഫ് അഹ്മദ്, അഭിഭാഷകരായ മുസ്തഫ അല്‍മന, അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ.മുഹമ്മദ് റാഫി, അഡ്വ. അഷ്റഫ് കോവ്വല്‍, അഡ്വ.നാസിയ ഷബീറലി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെഎംസിസി ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ: മുഹമ്മദ് സാജിദ് സ്വാഗതവും അഡ്വ: മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് ഉദ്യോഗസ്ഥരുമായും കോണ്‍സുലേറ്റ്  പ്രതിനിധികളുമായും അഭിഭാഷകരുമായും സംവദിക്കാനുള്ള അവസരവും ഉണ്ടായി. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img