Thursday, June 19, 2025

ദിവ്യ എസ് അയ്യരെ പിന്തുണച്ച് ശൈലജ; എങ്ങനെ ‘ധൈര്യം’ വന്നുവെന്ന് ബെന്യാമിന്‍

Must Read

തിരുവനന്തപുരം: അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ മകനെ ഒക്കത്തിരുത്തി പ്രസംഗിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ കളക്ടര്‍ക്ക് പിന്തുണയുമായി മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ.

ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നത്. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നും കെ.കെ.ശൈലജ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ചില ഇടത് സൈബര്‍ പ്രൊഫൈലുകളില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണം നടത്താന്‍ എങ്ങനെ ശൈലജ ടീച്ചര്‍ ധൈര്യപ്പെട്ടതിനാല്‍ ഇനി ടീച്ചര്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം എന്നും പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ ടീച്ചറുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ കുറിച്ചു. കുഞ്ഞിപ്രേമന്റെ കോപം വരുത്തി വച്ച ടീച്ചര്‍ക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം എന്നായിരുന്നു പോസ്റ്റ്. ബെന്യാമിന്‍ പിന്നീട് ഈ പോസ്റ്റ് പിന്‍വലിച്ചു. ദിവ്യ എസ് അയ്യര്‍ക്കു നേരെ സൈബര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അവരെ പിന്തുണച്ച് നേരത്തെ ബെന്യാമിന്‍ രംഗത്തെത്തിയിരുന്നു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img