മംഗളൂറു:പ്രാർത്ഥനക്കും പൂജ നടത്തിക്കാനും ക്ഷേത്രത്തിൽ ചെന്ന ദലിത് വിഭാഗത്തിലെ അച്ഛനേയും മകനേയും പൂജാരി പുറത്താക്കി അസഭ്യം പറഞ്ഞതായി പരാതി.ബൈന്തൂർ കൊക്കേശ്വര ക്ഷേത്രത്തിൽ കമ്പഡകോണെ ഹലഗെരിയിലെ ശിവരാമയും(51) മകനുമാണ് അപമാനിതരായത്.
ക്ഷേത്രപ്രവേശം വിലക്കുകയും പ്രാർത്ഥനയും പൂജയും തടയുകയും ചെയ്യുന്നത് എന്തിന് എന്നാരാഞ്ഞപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിച്ച് ആട്ടിയിറക്കുകയായിരുന്നു എന്ന് ശിവരാമ പരാതിയിൽ പറഞ്ഞു.ബൈന്തൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.