Thursday, June 19, 2025

ദക്ഷിണ കേരള ജംഇയത്തുൽ ഉലമ പ്രസിഡൻറ്; ചേലക്കുളം മുഹമ്മദ്‌ അബുൽബുഷ്റ മൗലവിക്കു വിട

Must Read


ഏബിൾ സി അലക്സ്‌


കൊച്ചി : ഞായറാഴ്ച രാത്രി സ്വ വസതിയിൽ അന്തരിച്ച പ്രമുഖ പണ്ഡിതനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ടുമായ മുഹമ്മദ്‌ അബുൽബുഷ്‌റ മൗലവിയുടെ ഭൗതിക ശരീരം ഇന്ന്‌  ഉച്ച 12 മണിക്ക് ചേലക്കുളം ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ മറ മാടി. തിരുവനന്തപുരത്തിന്റെ ആദ്യ വലിയ ഖാസിയായിരുന്നു. മരണപ്പെടുന്പോൾ 86 വയസ്സായിരുന്നു .
 ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നാല് പതിറ്റാണ്ട് കാലത്തെ ജനറൽ സെക്രട്ടറിയായിരുന്ന അബുൽ ബുഷ്‌റ മൗലവി, വടുതല മൂസ മൗലാനക്ക് ശേഷം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മുഫ്തിയും പ്രസിഡന്റുമായിരിക്കെയാണ് അന്ത്യം.മരക്കാർ കുഞ്ഞി ഹാജി /ഫാത്തിമ  ദമ്പതികളുടെ മകനായി 1936 ജനുവരി അഞ്ചിന് ചേലക്കുളത്താണ് ജനനം.  കേരളക്കരയിലെ പ്രഗൽഭരായ പല പണ്ഡിതരുടെയും ഗുരുനാഥനാണ്. ഇസ്‌ലാമിക വൈജ്ഞാനിക മേഖലകളുടെ സർവ തുറകളിലും തികഞ്ഞ അറിവും അവഗാഹവും സ്വായത്തമാക്കിയ മൗലവി, കേരളത്തിലെ എണ്ണപ്പെട്ട മതപണ്ഡിതരിൽ മുൻ നിരക്കാരനാണ്.കാരിക്കോട്  നൈനാരു പള്ളി, തേവലക്കര, മുതിരപ്പറമ്പ്, താഴത്തങ്ങാടി, ഈരാറ്റുപേട്ട, കുറ്റിക്കാട്ടൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ഫലാഹിയ, മഞ്ചേരി നജ്മുൽ ഹുദ, ജാമിഅ മന്നാനിയ്യതുടങ്ങിയ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചേലക്കുളം അസാസുദ്ദഅവ വാഫി കോളജ് സ്ഥാപിച്ചു.കെ.എം.ഈസാ മൗലവി, കാഞ്ഞാർ ഹുസൈൻ മൗലാന, എൻ.എം. യൂസഫ് മൗലവി, തൊടുപ്പുഴ സൈദ് മുഹമ്മദ് മൗലവി,  സി. എ മൂസ മൗലവി തുടങ്ങിയ തെക്കൻ കേരളത്തിലെ വലിയ പണ്ഡിതർ ഉസ്താദിന്റെ ശിഷ്യഗണങ്ങളിൽ പ്രമുഖരാണ്.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ പ്രസിഡന്റ് കാളന്പാടി ഉസ്താദ് , മർഹൂം മടവൂർ സി. എം വലിയുല്ല, വടുതല മൂസ മൗലാന, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് എൻ. കെ മുഹമ്മദ് മുസ്ലിയാർ, യു. കെ ആറ്റക്കോയ തങ്ങൾ, ചാലിയം അബ്ദുറഹിമാൻ മുസ്ലിയാർ തുടങ്ങിയ അഗ്രേസര പണ്ഡിതർ സഹപാഠികളാണ് . പ്രമുഖ മതപണ്ഡിതൻ  മർഹൂം ഒ. ബി തഖ് യുദ്ദീൻ ഫരീദുദ്ദീൻ മൗലവിയുടെ മകൾ പരേതയായ നഫീസയാണ് സഹധർമ്മിണി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, നജീബ് മൗലവി മമ്പാട് തുടങ്ങി എല്ലാ വിഭാഗം പണ്ഡിതരുമായും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. ഡോ: ഷഹനാസ് ഖാസിമി, ഇദ്ദേഹത്തിന്റെ ജീവ ചരിത്രം രചിച്ചിട്ടുണ്ട്.മക്കൾ: ബുഷ് റ, ഷമീമ, യാസിറ, അമീന, ജാബിർ ബാഖവി.മരുമക്കൾ: അബ്ദുൽ ഹമീദ് മൗലവി, അബ്ദുൽ മജീദ് മൗലവി, ബഷീർ, ഫദ് ലുദ്ദീൻ മൗലവി, ഫസീല .

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img