Wednesday, June 18, 2025

ദക്ഷിണേന്ത്യന്‍ കവര്‍ച്ചാ സംഘത്തെ കോടതിയില്‍ ഹാജരാക്കി

Must Read

കോഴിക്കോട്: അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ ദക്ഷിണേന്ത്യന്‍ കവര്‍ച്ചാ സഘത്തെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കി.അഞ്ചംഗ സംഘമായ തമിഴ്‌നാട് മധുര പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ നാരായണ(44),മൈസൂര്‍ ഹുന്‍സൂര്‍ സ്വദേശി മുരളി(37),കോലാര്‍ മൂള്‍ബാബില്‍ സ്വദേശികളായ സരോജ(52),സുമിത്ര(41),നാഗമ്മ(48) എന്നിവരെയാണ് തെളിവെടുപ്പിനുശേഷം ചേവായൂര്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

കോഴിക്കോട് നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സോപ്പ് മോഷ്ടിക്കുന്നതിനിടെയാണ് സംഘത്തിലെ പ്രധാനിയായ സരോജം പിടിയിലായത്.കേസിലേയ്ക്ക് നീങ്ങാതെ പല വിധ തന്ത്രങ്ങള്‍ കാണിച്ച് സഹതാപം പിടിച്ചുപറ്റി രക്ഷപ്പെടുന്നതാണ് സരോജത്തിന്റെ രീതി.കാറില്‍ കേരളം,കര്‍ണ്ണാടക,തവിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് ബസുകള്‍, ആരാധനാലയങ്ങള്‍,മാളുകള്‍ എന്നിവിടങ്ങളില്‍ കൃത്രിമമായി തിരക്കുകളുണ്ടാക്കി കവര്‍ച്ച നടത്തുക എന്നതാണ് അഞ്ചംഗ സംഘത്തിന്റെ രീതി.

ഒരേ കുടുംബത്തിലെ അംഗങ്ങളാണ് പ്രതികള്‍.ഇവര്‍ സഞ്ചരിക്കുന്ന കാറിന്റെ ഡ്രൈവര്‍ മുരളി സരോജത്തിന്റെ മകളുടെ ഭര്‍ത്താവാണ്. സുമിത്രയും നാഗമ്മയും സരോജത്തിന്റെ ഭര്‍ത്താവിന്റെ സഹോദരിമാരാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img