കോഴിക്കോട്: ഇബ്രാഹിംനബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണയില്‍ നാടെങ്ങും മുസ്്ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. മഴയുടെ സാന്നിധ്യം കാരണം പലയിടത്തും ഈദ്ഗാഹുകള്‍ ഉണ്ടായില്ല. പകരം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തി. വംശീയതക്കും സാമുദായികതക്കുമെതിരേ വിശ്വമാനവികതയുടെ സന്ദേശമുയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസി സമൂഹം തയാറാവണമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കോഴിക്കോട് പാളയം ജുമാ മസ്ജിദില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിന്ന് നേതൃത്വം നല്‍കിയ ശേഷം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തില്‍ സ്നേഹവും ബഹുമാനവും നിലനിര്‍ത്താന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളുണ്ടാവണം. മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന ഖുര്‍ആനിന്റെ ഏക മാനവതാ സന്ദേശം കൂടുതല്‍ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെ.ഡി.ടി ഇസ്്ലാം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് നിരവധി പേര്‍ പങ്കെടുത്തു. ബന്ധുക്കളെയും സുഹൃത്തുക്കളെയും കുടുംബസമേതം സന്ദര്‍ശിച്ച് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷം സ്നേഹസമൃദ്ധമാക്കി.