തൃശൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകുന്നതിന് മുന്‍പായി തൃശൂര്‍ ജില്ലയിലെ 13,031 പേര്‍ ഭൂമിയുടെ അവകാശികളായതായി റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. ഒല്ലൂക്കര – നെട്ടിശ്ശേരി ഗ്രൂപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനകം 11,695 പട്ടയങ്ങള്‍ വിതരണം പൂര്‍ത്തിയാകും വിധം തയ്യാറായി. മെയ് മാസത്തിനുള്ളില്‍ 1695 ദേവസ്വം പട്ടയം കൂടി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് ഇടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന
ജനപ്രതിനിധികളാണ് ഈ സര്‍ക്കാരിലുള്ളത്. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി 135 വില്ലേജുകള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ നാല് ജില്ലകള്‍ ഇ-ജില്ലകളായി മാറിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, കൗണ്‍സിലര്‍ ശ്യാമളമുരളിധരന്‍, കേരള സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ എ എം സതീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
*മുളയം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
മുളയം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു. കേരള സര്‍ക്കാരിന്റെ പ്ലാന്‍ സ്‌കീം 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. വലക്കാവ് ഇക്കണ്ടവാരിയര്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി, തഹസില്‍ദാര്‍ ടി ജയശ്രീ എന്നിവര്‍ പങ്കെടുത്തു.