Thursday, June 19, 2025

തോക്കും വാളും സൂക്ഷിച്ച കേസില്‍ രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും

Must Read

കാസര്‍കോട്:വീട്ടില്‍ അനധികൃതമായി റിവോള്‍വര്‍, ആറ് തിര, മൂന്ന് വാള്‍ എന്നിവ സൂക്ഷിച്ചകേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം.
ഉപ്പള കോടിബയല്‍ ഗൗസിയ മന്‍സിലില്‍ അബ്ദുള്‍ അസീസ് ഷെയ്ക്കി (56)നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് എ വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്.
കുബന്നൂരില്‍ പ്രതി വാടകക്ക് താമസിച്ച വീട്ടില്‍നിന്നാണ് 2014 ഒക്ടോബര്‍ 21ന് ആയുധങ്ങളും തിരകളും പിടിച്ചത്.
കുമ്പള പൊലീസ് എസ്.ഐ എം .പി സുരേന്ദ്രനാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബാലകൃഷ്ണന്‍ ഹാജരായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img