Thursday, June 19, 2025

തൊണ്ടിലക്കടവ് പാലം നിര്‍മ്മാണം -20.4 കോടി അനുവദിച്ചു

Must Read

കോഴിക്കോട് : കോര്‍പ്പറേഷനെയും ഒളവണ്ണ പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിച്ച് ബി.കെ.കനാല്‍ (ചെറുപുഴക്ക് )കുറുകെ നിര്‍മ്മിക്കുന്ന തൊണ്ടിലക്കടവ് പാലത്തിന് 20.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. നബാര്‍ഡ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.

പാലം നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി രണ്ടു കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു

ചെറുവണ്ണൂര്‍ ഭാഗത്ത് 60 മീറ്റര്‍, ഒളവണ്ണ ഭാഗത്ത് 60 മീറ്റര്‍ നീളത്തിലാണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. ഇതിനായി ചെറുവണ്ണൂര്‍ വില്ലേജില്‍ 0.1244 ഹെക്ടറും ഒളവണ്ണ വില്ലേജില്‍ 0.0869 ഹെക്ടര്‍ ഭൂമിയുമാണ് അപ്രോച്ച് റോഡിനായി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി 1,20, 68,987 രൂപ ഇതിനോടകം കൈമാറിയിട്ടുണ്ട്.

180 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് മധ്യഭാഗത്ത് 55 മീറ്റര്‍ നീളത്തില്‍ ആര്‍ച്ച് സ്പാനും 12.5 മീറ്റര്‍ നീളമുള്ള 10 സ്പാനുകളും ഉള്‍പ്പെടെ 11 സ്പാനുകള്‍ ഉണ്ടായിരിക്കും.
നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img