തൊടുപുഴ: വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന്‍ മരിച്ചു. കരിമണ്ണൂര്‍, മുളപ്പുറം ഇന്തുങ്കല്‍ പരേതനായ ജെയ്‌സന്റെ മകന്‍റയാന്‍ ജോര്‍ജാണ് മരിച്ചത്.
ഇന്നലെ(വ്യാഴം) വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ച് മാറ്റിയതിനെ തുടര്‍ന്ന് മഴയില്‍ കുതിര്‍ന്നുനിന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.