Friday, June 20, 2025

തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ അച്ഛന്റെ മരണവും കൊലപാതകമെന്ന് റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Must Read

തൊടുപുഴ: കുമാരമംഗലത്ത് മര്‍ദനമേറ്റ് കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ അച്ഛന്‍ ബിജുവിന്റെ മരണവും കൊലപാതകമെന്ന് കണ്ടെത്തി. ബിജുവിനെ കഴുത്തുഞെരിച്ച് കൊന്നെന്നാണ് റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍, ബിജുവിന്റെ അച്ഛന്‍ ബാബുവിന്റെ പരാതിയെത്തുടര്‍ന്ന് ഇടുക്കി ്രൈകംബ്രാഞ്ച് അന്വേഷണം നടത്തിവരുകയായിരുന്നു.
2019 എപ്രില്‍ ആറിനാണ് തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരന്‍ മരിച്ചത്. കുട്ടിയുടെ അച്ഛനായ ബിജു സംഭവത്തിന് ഒരുവര്‍ഷം മുമ്പും മരിച്ചു. ഇദ്ദേഹം മരിച്ചതോടെ, ബന്ധു അരുണ്‍ അനന്ദ്, ബിജുവിന്റെ ഭാര്യക്കൊപ്പം താമസം തുടങ്ങി. കുട്ടികൂടി മരിച്ചതോടെയാണ് ബിജുവിന്റെ മരണകാരണത്തിലും സംശയം ഉയര്‍ന്നത്.ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റാണ് പരാതി അന്വേഷിക്കുന്നത്.
ആദ്യപോസ്റ്റ്മോര്‍ട്ടത്തില്‍ ചില പിഴവുകളുണ്ടായെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ബിജുവിന്റെ ഭാര്യയെയും ഇവരുടെ അമ്മയെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുമതി തേടിയിരുന്നു. ഭാര്യയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ അനുമതി ലഭിച്ചു. എന്നാല്‍, അമ്മയുടെ കാര്യത്തില്‍, അപേക്ഷ അംഗീകരിച്ചില്ല. ഇതിനെതിരേ ക്രൈംബ്രാഞ്ച് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, ബിജുവിന്റെ മരണത്തില്‍ അരുണ്‍ ആനന്ദിന് പങ്കുണ്ടോയെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img