Wednesday, July 2, 2025

തെരുവ് നായ്ക്കള്‍ കൂടു പൊളിച്ച് ആടുകളെ കൊന്നു

Must Read

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ തെരുവ്നായള്‍ കൂട് പൊളിച്ച് നാല് ആടുകളെ കടിച്ച് കൊന്നു. അറഫാത്ത് നഗറിലെ മടിക്കേരി ഹനീഫിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഗര്‍ഭിണിയായ ആടും കുഞ്ഞാടുമടക്കം നാല് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ കൊന്നത്.
മാസങ്ങളായി ഈ ഭാഗങ്ങളില്‍ തെരുവ്നായ ശല്യം രൂക്ഷമാണ്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്നത് വളരെ ഭീതിയോടെയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നേരത്തെ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും കൈക്കോര്‍ത്ത് നടപ്പിലാക്കിയിരുന്ന എ.ബി.സി പദ്ധതി തെരുവ്നായ ശല്യം കുറച്ചിരുന്നു. എന്നാല്‍ തെരുവ്നായകളെ പിടിച്ചിരുന്ന വണ്ടി ഇപ്പോള്‍ ഷെഡിലാണ്. തെരുവ്നായകളെ പിടിച്ചിരുന്ന ഏജന്‍സിയുടെ കരാറും അവസാനിച്ചു. പുതുതായി കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം വേണമെന്നാണ് ഹൈക്കോടതി വിധി. അംഗീകൃത ഏജന്‍സികള്‍ നിലവില്‍ ജില്ലയില്‍ ഇല്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img