Thursday, June 19, 2025

തെരുവ് നായകള്‍ക്കെതിരെ തോക്കേന്തിയ സമീറീനെതിരെ കലാപാഹ്വാനത്തിന് കേസ്

Must Read

കാസര്‍കോട്: തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ എയര്‍ഗണ്ണുമായി രംഗത്തിറങ്ങിയ ബേക്കല്‍ ഇല്ല്യാസ് നഗറിലെ ടി.സമീര്‍ എന്ന
ടൈഗര്‍ സെമീറിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കലാപത്തിന് പ്രേരിപ്പിക്കുന്ന രംഗങ്ങള്‍ സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ഐ. പി. സി 153 വകുപ്പ് പ്രകാരം പൊലീസ് സ്വമേധയാ കേസെടുത്തത്.
മദ്‌റസയിലേക്കുള്ള ആണ്‍,പെണ്‍ കുട്ടിക്കൂട്ടങ്ങള്‍ക്ക് മുന്നില്‍ തെരുവ് പട്ടികളില്‍ നിന്ന് കാവലാളായി ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണില്‍ ഉന്നം പിടിച്ച് സമീര്‍ മാര്‍ച്ച് ചെയ്യുന്ന രംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.ഈ പ്രദേശത്ത് രാവിലെ മദ്‌റസയില്‍ പോവുന്ന കുട്ടികളെ തെരുവ് നായ കടിച്ചിരുന്നു.തന്റെ മകള്‍ എട്ടുവയസുകാരി റിഫ സുല്‍ത്താന തെരുവ് നായ അക്രമിക്കാന്‍ ശ്രമിച്ചതിനെ ത്തുടര്‍ന്ന് മദ്‌റസയില്‍ പോവാതായതോടെയാണ് സമീര്‍ തോക്കേന്തിയത്.ഈ രംഗം മദ്‌റസ വിദ്യാര്‍ത്ഥിയായ പതിനൊന്നുകാരന്‍ ശുഐബ് അക്തര്‍ മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പകര്‍ത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img