Sunday, June 22, 2025

തെരുവ്നായ വാക്സിനേഷന്‍ മന്ദഗതിയില്‍

Must Read

കോഴിക്കോട്: ജില്ലയില്‍ തെരുവ്നായകള്‍ക്കുള്ള വാക്സിനേഷന്‍ എങ്ങുമെത്തിയില്ല. സെപ്റ്റംബര്‍20ന് ആരംഭിച്ച കുത്തിവെപ്പ് ക്യാമ്പെയിന്‍ ഈമാസം 20ന് സമാപിക്കേണ്ടതാണ്. എന്നാല്‍ തെരുവ്നായകളില്‍ ചെറിയ ശതമാനത്തിന് മാത്രമെ കുത്തിവെപ്പ് നടത്താന്‍ സാധിച്ചിട്ടുള്ളു. വിവിധ പഞ്ചായത്തുകളിലായി 310 തെരുവ്നായകള്‍ക്ക് മാത്രമാണ് കുത്തിവെപ്പ് നടത്തിയത്. കോര്‍പറേഷനില്‍ 175 എണ്ണത്തിനാണ് കുത്തിവെപ്പ് നടത്തിയത്. ജില്ലയിലാകെ 22,991 നായകളുണ്ടെന്നാണ് കണക്ക്. 2018ലെ കണക്ക് പ്രകാരം കോര്‍പറേഷനില്‍ മാത്രം 13,182 നായകളുണ്ട്.

തെരുവ്നായകളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് തെരുവ്നായകളെ പിടികൂടാനും വന്ധ്യംകരിക്കാനും നടപടി ഊര്‍ജിതമാക്കിയത്. ഇതിന്റെ ആദ്യപടിയായാണ് പ്രതിരോധ വാക്സിന്‍ നല്‍കുന്നത്. തെരുവ്നായകളെ പിടികൂടാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപടി തുടങ്ങിയിട്ടുണ്ട്. പട്ടിപിടിത്തക്കാര്‍ക്ക് പരിശീലനം നല്‍കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ബാലുശ്ശേരിയില്‍ എ.ബി.സി സെന്റര്‍ താമസിയാതെ തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം, വളര്‍ത്തുനായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ട്. ജില്ലയില്‍ 14,814 വളര്‍ത്തുനായകള്‍ക്ക് കുത്തിവെപ്പ് നടത്തി. കോര്‍പറേഷനില്‍ 1296, വടകര 496, തിരുവമ്പാടി 451 എന്നിങ്ങനെയാണ് കണക്ക്. വളര്‍ത്തുനായകള്‍ക്ക് കുത്തിവെപ്പ് നടത്തുന്നതിലാണ് മൃഗസംരക്ഷണവകുപ്പ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതിനുശേഷം തെരുവ്നായകളുടെകാര്യം പരിഗണിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img