കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തീവ്ര വാക്സിനേഷന് യജ്ഞം വിജയിപ്പിക്കുന്നതിനുമായി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദുവിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ നഗരസഭയുടെ കീഴിലുള്ള വെറ്റിനറി ഹോസ്പിറ്റലില്‍ വാക്സിനേഷന് നല്കാന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
വാക്സിന് എടുത്ത് ലൈസന്‍സ് കൈപ്പറ്റാത്ത ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. തെരുവ് നായകള്‍ക്ക് വാക്സിനേഷന് നല്‍കുന്നതുമായി ബന്ധപ്പെട്ട് വാക്സിനേഷന് കേന്ദ്രങ്ങളില്‍ നായകളെ കൊണ്ടുവരുന്നതിനായി ഡോഗ് കാച്ചറെ നിയോഗിക്കുന്നതിന് പത്രപരസ്യം നല്‍കാനും ഇവര്‍ക്ക് പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
നഗരസഭാ മൃഗാശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ.വനജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.വിജയി, എ.പി.പ്രജിത, എം.ബിജു, സിന്ധു പ്രേമന് എന്‍.കെ.പ്രഭാകരന്, വി.കെ.അസീസ്, പ്രദീശന്‍.സി.വി, സിന്ധു.പി.കെ, സി.കെ.കരീം നഗരസഭാ സെക്രട്ടറി എന്‍.കെ.ഹരീഷ് വെറ്റിനറി സര്ജ്ജന് ഡോ.സിനി.പി എന്നിവര്‍ പങ്കെടുത്തു.