കാസര്‍കോട് : ‘എയിംസ്’സ്ഥാപിക്കാവുന്ന ജില്ല എന്ന നിലയില്‍ കാസര്‍കോട് ഉള്‍പ്പെടുത്തി കേരളം കേന്ദ്രത്തിന് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് കൂട്ടായ്മ കാസര്‍കോട്ട് തെരുവില്‍ പ്രതീകാത്മക ആശുപത്രി സ്ഥാപിച്ച് പ്രതിഷേധിച്ചു. കട്ടിലുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, ഗ്ലുക്കോസ് സ്റ്റാന്‍ഡ്, സ്ട്രക്ച്ചര്‍, വീല്‍ ചെയര്‍,മറ്റു ആശുപത്രി സാധനസാമഗ്രികള്‍ എന്നിവ ചുമന്ന് നടത്തിയ പ്രകടനത്തിനൊടുവിലാണ് ആശുപത്രി സ്ഥാപിച്ചത്. പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച ജാഥയില്‍ പ്രതീകാത്മക ഡോക്ടര്‍മാര്‍, നഴ്സുമാര്‍,പാരാ മെഡിക്കല്‍ ജീവനക്കാര്‍, രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിനിരന്നു.
പുതിയ ബസ് സ്റ്റാന്‍ഡിന് അകത്താണ് പ്രതീകാത്മക ‘എയിംസ്’ സ്ഥാപിച്ചത്. മരണാസന്നനായ രോഗി എന്ന നാടകം അവതരിപ്പിച്ചു. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി ഏകാംഗ നാടകം അവതരിപ്പിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.. എയിംസ് ജനകീയകൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ഫറീന കോട്ടപ്പുറം സ്വാഗതം പറഞ്ഞു. ഗണേശന് അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്, സുബൈര്‍ പടുപ്പ്, ജമീല അഹ്മദ്, ശ്രീനാഥ് ശശി, ഷാഫി കല്ലുവളപ്പില്‍, അബ്ദുറഹിമാന് ബന്തിയോട്, കരീം ചൗക്കി, സലീം ചൗക്കി, കെ.ബി മുഹമ്മദ് കുഞ്ഞി, ജംഷീദ് പാലക്കുന്ന്, ബഷീര്‍ കൊല്ലമ്പാടി, ഖദീജ മൊഗ്രാല്‍, സിസ്റ്റര്‍ സിനി ജെയ്സണ്‍ ഉസ്മാന് കടവത്ത്, സൂര്യനാരായണ ഭട്ട്, കമ്പ്യൂട്ടര്‍ മൊയ്തു, താജുദ്ദീന് ചേരങ്കൈ, രാജു കെ എം കള്ളാര്‍, ഹക്കീം ബേക്കല്‍, ചിതാനന്ദന്‍ കാനത്തൂര്‍, ശരീഫ് മുഗു, റാം തണ്ണോത്ത്, സ്നേഹ മുറിയനാവി, കുന്നില്‍ അബ്ബാസ് ഹാജി, റംല ആറങ്ങാടി, മുഹമ്മദ് ഈച്ചിലങ്കാല്‍, ജംഷി പാലക്കുന്ന്, അബ്ദുല്‍ കയ്യൂം കാഞ്ഞങ്ങാട്, സലീം സന്ദേശം, യശോദാ ഗിരീഷ്, ഷുക്കൂര്‍ കണാജെ, സീതി ഹാജി, കാദര്‍ പാലോത്ത്, കദീജ മൊഗ്രാല്‍, തസ്രീഫ മൊയ്തീന് അടക്ക, റസാ കദീജ, ഉസ്മാന് പള്ളിക്കല്‍, റഹീം നെല്ലിക്കുന്ന്, ബഷീര്‍ കൊല്ലമ്പാടി, ലത്തീഫ് ചേരങ്കൈ, സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. താജുദ്ദീന് പടിഞ്ഞാര്‍ നന്ദി പറഞ്ഞു.