Tuesday, June 24, 2025

തെരഞ്ഞെടുപ്പ് ചൂട് ഒരുഭാഗത്ത്
ഹിമാചലില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍

Must Read

ഷിംല : തെരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരിക്കൊണ്ടിരിക്കെ പാളയത്തില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് ഭീഷണിയില്‍ കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ബാക്കിനില്‍ക്കെ ഹിമാചല്‍ പ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായി 26 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. പിസിസി മുന്‍ ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഖണ്ട് ഉള്‍പ്പെടെയുള്ള നേതാക്കളാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബിജെപിയില്‍ േചര്‍ന്നത്. ആകെ 26 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വോട്ടെടുപ്പിന് നാലു ദിവസം മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ കൂടുമാറ്റം. മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സുധന്‍ സിങ്, ഷിംലയിലെ ബിജെപി സ്ഥാനാര്‍ഥി സഞ്ജയ് സൂദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് വിട്ടെത്തിയ നേതാക്കളേയും പ്രവര്‍ത്തകരെയും മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img