Wednesday, June 25, 2025

തെങ്ങ് വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Must Read

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ക്യാംപസ് റോഡില്‍ തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഗവ. നഴ്സിങ് കോളജ് ജീവനക്കാരി ലിസിയുടെ മകന്‍ അശ്വിന്‍ തോമസാണ് (20) മരിച്ചത്. ഞായറാഴ്ച രാത്രി മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിലായിരുന്നു അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരുക്കേറ്റതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മരിച്ചത്. ഭക്ഷണ വിതരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ സ്വിഗ്ഗിയിലെ ജീവനക്കാരനായിരുന്നു. ഗവ. മെഡിക്കല്‍ കോളജ് ക്യാംപസിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്.ഞായറാഴ്ച രാത്രിയാണ് വീട്ടില്‍നിന്നു പോയത്. ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്ററിന് സമീപമായിരുന്നു അപകടം.ഇതു വഴി വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടം കണ്ടത്. ഇവര്‍ ഉടനെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img