തൃശൂര്‍: വടക്കാഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പാമ്പ് കടിയേറ്റത്. സ്കൂള്‍ ബസില്‍നിന്ന് ഇറങ്ങിയപ്പോഴാണ് കുട്ടിയെ പാമ്പ് കടിച്ചത്. വിദ്യാര്‍ത്ഥിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയെ കടിച്ചത് അണലിയെന്ന് തിരിച്ചറിഞ്ഞു.
വടക്കാഞ്ചേരിയിലെ മറ്റൊരു എല്‍പി സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ഈ സ്കൂളില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ ആനപ്പറമ്പ് സ്കൂളിലേക്ക് ക്ലാസുകള്‍ മാറ്റിയിരുന്നു. പാമ്പിനെ സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ അടിച്ചുകൊന്നു.