കാസര്‍കോട്: കുടുംബത്തോടൊപ്പം മൂകാംബിക ക്ഷേത്രം ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അഭിഭാഷകന്‍ ട്രെയിനില്‍ നിന്ന് തെറിച്ചു വീണ് മരിച്ചു.
തൃശൂര്‍ മണിത്തറയിലെ അഡ്വ. കെ.ആര്‍. വത്സന്‍ (78) ആണ് അപകടത്തില്‍ പെട്ടത്.
ഉദുമ മേല്‍പ്പാലത്തിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം.
മഡ്ഗാവ് -എറണാകുളം എക്‌സ്പ്രസില്‍ യാത്ര ചെയ്ത അഭിഭാഷകന്‍ ശുചിമുറിയിലേക്ക് പോകുന്നതിനിടെ അബദ്ധത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
ബേക്കല്‍ എസ്.ഐ എം.രജനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം പാളത്തിനരികില്‍ കണ്ടെത്തുകയായിരുന്നു.