റിയാദ്: കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെക്കെതിരെയുള്ള വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അഡ്വ.പി.എം.എ സലാം പറഞ്ഞു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലീഡേര്‍സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പോരാട്ടത്തിന് പകരം തൃക്കാക്കരയില്‍ ജാതീയത ഉയര്‍ത്തി വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ് പിണറായിയും കൂട്ടരും. സി.പി.എം നേതാക്കള്‍ക്ക് പോലുമറിയാത്ത, പാര്‍ട്ടിക്കാരനല്ലാത്ത ഒരാളെ കൊണ്ട് വന്നത് ഇതിന്റെ ഭാഗമാണ്. അദ്ദേഹം പറഞ്ഞു.
വഖഫ് നിയമത്തിന്റെ മറവില്‍ സര്‍ക്കാര്‍ കീഴ്വഴക്കങ്ങള്‍ ലംഘിക്കുകയാണ്. നിയമം പിന്‍വലിക്കുന്നത് വരെ ലീഗ് സമര രംഗത്തുണ്ടാവും. മുസ്ലിം വിരുദ്ധത മുഖമുദ്രയാക്കിയ സി.പി.എം സ്‌കോളര്‍ഷിപ്പ് അടക്കം ന്യൂനപക്ഷ ആനുകൂല്യങ്ങളെ എല്ലാം വഴിമാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.
ഡോ.സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്്ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറര്‍ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഓ.ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, എസ്.ഐ.സി ഭാരവാഹി ഷാഫി ദാരിമി, അഫ്സല്‍ ചെമ്മാട് കെ.എം.സി.സി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്, വി.കെ മുഹമ്മദ്, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ജലീല്‍ തിരൂര്‍, മുജീബ് ഉപ്പട, ഷാഹിദ് മാസ്റ്റര്‍, കെ.ടി അബൂബക്കര്‍, അബ്ദുസലാം തൃക്കരിപ്പൂര്‍, ഷുഹൈബ് പനങ്ങാങ്ങര, ഉസ്മാനലി പാലത്തിങ്ങല്‍, അഡ്വ.അനീര്‍ ബാബു, സിദ്ദീഖ് തുവ്വൂര്‍, വനിതാ കെ.എം.സി.സി നേതാക്കളായ റഹ്മത്ത് അഷ് റഫ്, ജസീല മൂസ പ്രസംഗിച്ചു.
ബാവ താനൂര്‍ ആമുഖ പ്രഭാഷണം നടത്തി. അബ്ദുല്‍ മജീദ് പയ്യന്നൂര്‍, എ.യു.സിദ്ദീഖ്, സഫീര്‍ തിരൂര്‍, അലി വയനാട്, ഷംസു പെരുമ്പട്ട, മാമുക്കോയ ഒറ്റപ്പാലം, കുഞ്ഞിപ്പ തവനൂര്‍, സുഹൈല്‍ കൊടുവള്ളി, ജാബിര്‍ വാഴമ്പുറം, ഷഫീഖ് കൂടാളി, അബ്ദുല്‍ ഖാദര്‍ വെന്മനാട്, കുഞ്ഞോയി കോടമ്പുഴ, ഉമ്മര്‍ അമാനത്ത്, മുനീര്‍ മക്കാനി, നൗഫല്‍ താനൂര്‍, ഗഫൂര്‍ കൂട്ടായി തുടങ്ങി വിവിധ ഘടകങ്ങളുടെ ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന അബ്ദുസലാം പടന്നക്ക് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം പി.എം.എ സലാം നല്‍കി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് അബ്ദുറഹ് മാന്‍ ഫറോക്ക് നന്ദിയു പറഞ്ഞു. അബ്ദുല്‍ ജലീല്‍ ആലുവ ഖിറാഅത്ത് നടത്തി.