Thursday, June 19, 2025

തൃക്കാക്കരയില്‍ മദ്യനയത്തിനെതിരെ പ്രതികരിക്കും: ലഹരി നിര്‍മ്മാര്‍ജ്ജന സമിതി

Must Read

തിരൂര്‍ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ വോട്ടര്‍മ്മാര്‍ സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ പ്രതികരിക്കുമെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തവരാണ് ഇടത്പക്ഷം എന്നതിന് വലിയ തെളിവാണ് സര്‍ക്കാറിന്റെ മദ്യനയം. 1608 കോടി രൂപയുടെ നഷ്ടം വരുത്തുന്ന ബീവറേജസ് കോര്‍പ്പറേഷനെ ലാഭത്തിലാക്കാന്‍ ജനങ്ങളുടെ മദ്യാസക്തിയെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ലഹരി നിര്‍മ്മാര്‍ജ്ജന സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മുയ്തീന്‍.എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍ അദ്ധ്യക്ഷനായി. പി.എം.കെ കാഞ്ഞിയൂര്‍, ലത്തീഫ് എറണാകുളം,ഉമ്മര്‍ വിളക്കോട്, ഇമ്പിച്ചി മമ്മുഹാജി,പി പി എ അസീസ്,അഷ്റഫ് കോടി യില്‍, ജമാലുദ്ദീന്‍ കൂടല്ലൂര്‍, സി കെ എം ബാപ്പുഹാജി, മുഹ്സിന്‍ ബാബു ടി പി എം പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img