കോഴിക്കോട്: വിനോദസഞ്ചാരകേന്ദ്രമായ തുഷാരഗിരിയില്‍ ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ നടുങ്ങി സഞ്ചാരികള്‍.വൈകിട്ട് നാല് മണിയോടെയാണ് നിമിഷനേരത്തിനുള്ളില്‍ മലവെള്ളം കുത്തിയൊഴുകിയെത്തിയത്.അവധി ദിവസമായതിനാല്‍ ഒട്ടേറെ സഞ്ചാരികളുണ്ടായിരുന്നു.എങ്കിലും കുത്തിയൊഴുകി വരുന്ന മലവെള്ളം കണ്ട് എല്ലാവരും ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
വിനോദസഞ്ചാരമേഖലയില്‍ മഴ മാറിനിന്നിരുന്നു.എന്നാല്‍ തുഷാരഗിരി വനമേഖലയില്‍ കനത്ത മഴ പെയ്തതാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ കാരണം