Thursday, June 19, 2025

തിരുവമ്പാടിയിലെ ഫാം ടൂറിസം പദ്ധതി പഠിക്കാന്‍ കണ്ണൂര്‍ സംഘമെത്തി

Must Read

കോഴിക്കോട്: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ വിവിധ ഫാമുകള്‍ കോര്‍ത്തിണക്കി ആരംഭിച്ച ഫാം ടൂറിസം പദ്ധതി കാണുന്നതിനും പഠിക്കുന്നതിനുമായി കണ്ണൂര്‍ ജില്ലാ കലക്ടറും സംഘവുമെത്തി. ഇരുവഴിഞ്ഞി വാലി അഗ്രി ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമാണ് കലക്ടര്‍ എസ്. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്.

ഫാം ടൂറിസം പദ്ധതി കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ നേരിട്ട് പഠിക്കുന്നതിനാണ് സംഘം എത്തിയത്.
കണ്ണൂര്‍ ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാര്‍ ജെ.കെ, ഹരിത കേരള മിഷന്‍ കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സോമശേഖരന്‍ ഇ. കെ, കണ്ണൂര്‍ ടൂറിസം ഹോളിഡേയ്സ് മാനേജിങ് ഡയറക്ടര്‍ ഷൈല്‍ എം.എം എന്നിവരടങ്ങുന്ന സംഘം എട്ടോളം ഫാമുകള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി സംവദിച്ചു.
ഫാം ടൂറിസത്തിന്റെ സാധ്യതകളുള്ള, വീടുകള്‍ ഉള്‍പ്പെടെ അമ്പതില്‍പ്പരം കേന്ദ്രങ്ങളാണ് മലയോരമേഖലയി ലുള്ളത്. പ്രകൃതിഭംഗി ആസ്വദിക്കു ന്നതോടൊപ്പം ഇഷ്ടമുള്ള കാര്‍ഷിക വിഭവങ്ങളും വളര്‍ത്തുമൃഗങ്ങളും സ്വ ന്തമാക്കാനും അവയെക്കുറിച്ച് പഠിക്കാനും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതാണ് ഫാം ടൂറിസം പദ്ധതി.

ഫാം ടൂര്‍ പ്രോഗ്രാം ഉള്‍പ്പെടെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ പിന്തുണയോടെ വിവിധ പദ്ധതികള്‍ ഇവിടെ ആസൂത്രണം ചെയ്തു നടപ്പാക്കി വരികയാണ്. പച്ചക്കറി, തെങ്ങ്, ജാതി, കൊക്കോ തുടങ്ങിയ കാര്‍ഷിക വിളഭൂമികളും പച്ചക്കറി കൃഷിയും മത്സ്യകൃഷി, പശു, ആട്, മുയല്‍, കോഴി, അലങ്കാര പക്ഷികള്‍ എന്നിവയടങ്ങുന്ന എല്ലാവിധ പക്ഷി-മൃഗ ഫാമുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാതൃകാ ഫാം സ്റ്റേ, ഫാം വിസിറ്റ്, ഫാം പഠനം തുടങ്ങിയ ടൂറിസം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img