Saturday, June 21, 2025

തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

Must Read

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മാലദ്വീപിലേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം കൂടുന്നു. മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു. സര്‍വീസുകളുടെ എണ്ണം മേയ് 29 മുതല്‍ ആഴ്ചയില്‍ 5 ദിവസമായി വര്‍ധിക്കും.
ഹാനിമാധുവിലേക്ക് ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസ്. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3.40ന് തിരിച്ചുപോകും. മാലെയിലേക്ക് നിലവില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് ഉള്ളത്. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്.
വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചുപോകും. മാലദ്വീപില്‍നിന്ന് ചികിത്സാര്‍ഥം കേരളത്തില്‍ എത്തുന്നവര്‍ക്കു പുറമേ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് മാലദ്വീപില്‍ ജോലി ചെയ്യുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സര്‍വീസ് പ്രയോജനപ്പെടും

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img