പ്രതി രാജേഷ്
മംഗളൂരു: തിരുവനന്തപുരം ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി ഉടുപ്പി പോലീസിന്റെ പിടിയില്‍.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടിയ രാജേഷ് (39) ആണ് പിടിയിലായത്.
തിരുവനന്തപുരം റൂറല്‍ പൊലീസ് 2012ല്‍ ചുമത്തിയ കേസില്‍ 2013ല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു.പിന്നീട് ജീവപര്യന്തം തടവായി ഇളവ് ചെയ്തു.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ഡിസംബര്‍ 23ന് മറ്റൊരു ജയിലിലേക്ക് മാറ്റി. അവിടെ നിന്നാണ് രക്ഷപ്പെട്ടത്.രാജേഷിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തോളമായി ഒളിവിലായിരുന്നു.

ഉഡുപ്പി ജില്ലയില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ലോക്കല്‍ പൊലീസ് ബ്രഹ്‌മവാര്‍ താലൂക്കിലെ നൈലാഡി ബില്ലാഡി ഗ്രാമപഞ്ചായത്ത് പരിധിയിലെ കബ്ബിനഹിത്ലുവില്‍ നിന്ന് രാജേഷിനെ കസ്റ്റഡിയിലെടുക്കുകയും കുന്താപുരം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തിരുവനന്തപുരം റൂറല്‍ പൊലീസ് നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതി രാജേഷിനെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് മക്കായ്അക്ഷയ് മച്ചിന്ദ്രയുടെ നേതൃത്വത്തിലാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തിരുന്നത്.