Friday, June 20, 2025

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് അവഗണന മാത്രം: സാദിഖലി തങ്ങള്‍

Must Read

കോഴിക്കോട്: തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാറുകള്‍ക്കുണ്ടെന്നും എന്നാല്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികളെ അവഗണിക്കുകയാണെന്നും മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തേണ്ട സാഹചര്യമാണുള്ളത്. പ്രവാസി ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകമാകെ സാമ്പത്തികമാന്ദ്യം അനുഭവിച്ചപ്പോഴും ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത് പ്രവാസികളുടെ സഹായം കൊണ്ടായിരുന്നു. ഇത് ആര്‍ക്കും വിസ്മരിക്കാന്‍ പറ്റില്ല. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ വിദേശരാജ്യങ്ങളില്‍ സംവിധാനമുണ്ട്. ഇവിടെ ഒന്നും നടപ്പാക്കുന്നില്ല. ഇത് ഖേദകരമാണ്. അദ്ദേഹം പറഞ്ഞു. പ്രവാസിലീഗിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു.

ചടങ്ങില്‍ പ്രവാസിലീഗ് പ്രസിഡന്റ് ഹനീഫ് മുന്നിയൂര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചിമമ്മു, മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എം.എസ് അലവി, കാപ്പില്‍ മുഹമ്മദ് പാഷ, കെ.സി അഹമ്മദ്, പി.എം.കെ കാഞ്ഞിയൂര്‍, കെ.വി മുസ്തഫ, ഉമയനല്ലൂര്‍ ശിഹാബുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.പി ഉമ്മര്‍, കെ.സി കുഞ്ഞബ്ദുല്ല ഹാജി, കെ. നൂറുദ്ദീന്‍, അഹമ്മദ് കുറ്റിക്കാട്ടൂര്‍, ടി.എച്ച് കുഞ്ഞാലിഹാജി, കെ.എം ഹനീഫ, സി.കെ ബീരാന്‍, ശുഐബ് അബ്ദുല്ലക്കോയ തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img